Welcome to the Official Blog of Ex-NCC Govt. College Malappuram
സുഹൃത്തുക്കളെ,
ഓൺലൈൻ സഹായനിധിയിലേക്കുള്ള ഫണ്ട് ശേഖരണം അവസാനിപ്പിച്ചിരിക്കുന്നു. ആകെ 6250 രൂപ നമുക്ക് ശേഖരിക്കാൻ കഴിഞ്ഞു. ഇത് നമ്മൾ ANO cpt. T.H JAHFAR ALI സാറിനു കൈമാറിയിട്ടുണ്ട്. ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് അദ്ദേഹം ആ പണം തുല്ല്യമായി വീതിച്ചു നൽകുന്നതാണ്. പണം തന്നു സഹായിച്ച എല്ലാവർക്കും EX-NCC GCM ASSOCIATION ന്റെ പേരിൽ നന്ദി അറിയിക്കുന്നു. വളരെ പ്രയാസങ്ങൾക്കിടയിലും ഇതിനു വേണ്ടി നിങ്ങൾ പണം മാറ്റിവെച്ചതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങൾ തന്ന തുക എത്രയായാലും അത് തരാൻ കാണിച്ച വലിയ മനസ്സിനു ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. തുടർന്നും നിങ്ങളുടെ എല്ലാവരുടെയും സഹായ സഹകരണം നമ്മുടെ കമ്മിറ്റി പ്രവർത്തനങ്ങളിൽ ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നു. പണം തന്നു സഹായിച്ചവരുടെ പേര് താഴെ ചേർക്കുന്നു.

Mahesh Palamuttath
Hamid Hussain
Sajeesh
Sujeesh
Fasil V.T
Midhun T
Ajesh M.K
Nuhman Shibili
Faris
Ajay P
Rahul Krishnan.M
Binesh K.P
Ajay K
Rohith.K
Riyas K.K
Sumesh.P
Yadu Krishnan.M
Sruthi C.P
Ishana Sherin
Soorya T.P
Sreedevi G
Sithara
Aswathi.C
Jini Krishnan
Vrinda.C 
Keerthana P M
Aadithya.K. Narayanan
Ageeshma.P

നന്ദി.
EX- NCC GCM കമ്മിറ്റി

പ്രിയരെ,
       വളരെയധികം കഷ്ടത നിറഞ്ഞ ദിവസങ്ങളിലൂടെയാണ് ഇന്ന് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കോവിഡ്‌ എന്ന മഹാമാരി ലോകമൊന്നാകെ ബാധിച്ചിരിക്കുകയാണ്. പലരുടെയും ജീവിതം കവർന്നെടുത്തുകഴിഞ്ഞിരിക്കുന്നു. ഇത് നമ്മുടെ കൊച്ചുകേരളത്തെയും വലിയ തോതിൽ  ബാധിച്ചിരിക്കുന്നു. നമ്മുടെ ചുറ്റുപാടുമുള്ള പലരും (നമ്മൾപോലും) അതിജീവനത്തിനു വേണ്ടി കഷ്ടപ്പെടുന്നു. അതിൽ പലരുടെയും മക്കൾ നമ്മുടെ കോളേജിൽ പഠിക്കുന്നുണ്ട്. ഓൺലൈൻ ക്ലാസ്സിനുള്ള പല സഹായങ്ങളും കിട്ടിയെങ്കിലും അതിൽ ഉൾപ്പെടാത്ത അല്ലെങ്കിൽ കിട്ടിയ സൗകര്യം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത കുട്ടികളുമുണ്ട്. ഇത് പരിഹരിക്കാൻ EX- NCC GCM മുന്നിട്ടിറങ്ങുകയാണ്. നിങ്ങളുടെ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. നമ്മളാൽ കഴിയുന്ന ഒരു തുക നമ്മൾ സമാഹരിച്ചു ( കൊറോണ നിങ്ങളെയും വിഷമിപ്പിച്ചിട്ടുണ്ടാവാം നിങ്ങളാൽ കഴിയുന്നത്‌ മാത്രം മതി ) അത് അർഹതപ്പെട്ട കുട്ടികളുടെ കയ്യിൽ എത്തിക്കും. നമ്മൾ ഒത്തുപിടിച്ചാൽ ഒരു വലിയ കാര്യം നിറവേറ്റാം. നമ്മുടെ കോളേജിൽ ഇപ്പോൾ ഒരു EX- NCC GCM കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. പലരും അറിഞ്ഞിട്ടുണ്ടാവാം. ഇതെല്ലാം നമ്മുടെ ചവിട്ടുപടികളാണ് ചെറിയ കാര്യങ്ങളിൽ തുടങ്ങി അത് വലിയ ഒരു സംഘടന ആക്കി നമുക്ക് മാറ്റണം. അതിനു എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്. ആയതിനാൽ തൽക്കാലം രൂപീകരിച്ച ഒരു ഒഫീഷ്യൽ ബാങ്ക് അക്കൗണ്ട് ഉണ്ട് അതിലേക്കാണ് നിങ്ങൾ തുക അയക്കേണ്ടത്. ഇത് വളരെ സുതാര്യമായി പ്രവർത്തിക്കുന്നതാണ്. എല്ലാവരും ഈ ഒരു  കാര്യത്തിൽ ഒന്നായി നിന്ന് പ്രവർത്തിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

ബാങ്ക് വിവരങ്ങൾ താഴെ കൊടുക്കുന്നു. കഴിവതും GOOGLE PAY ചെയ്യാൻ ശ്രമിക്കുക. അല്ലാത്തവർക്കു ബാങ്ക് അക്കൗണ്ടിലേക്കു അയക്കാം.

എന്ന് 
മഹേഷ് .പി (President)
അജേഷ് എം കെ (Secretary)
15/07/2020

Gpay No 9633319097
Account no: 470100080200099
Name: MITHUN T
IFSC : TMBL0000470
Branch: Malappuram
2019 ഒക്ടോബർ 19 ശനിയാഴ്ച മലപ്പുറം ഗവർമെന്റ് കോളേജിൽ വെച്ച് പൂർവ്വ NCC കേഡറ്റുകളുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ റാങ്കിലേക്ക് പ്രൊമോഷൻ കിട്ടിയ NCC ഓഫീസർ Lt. T H ജാഫർ അലി സാറെ അനുമോദിച്ചു.
പ്രസ്തുത പരിപാടിയിൽ അസോസിയേഷൻ സെക്രെട്ടറി അജേഷ് സ്വാഗതം പറയുകയും, പ്രസിഡന്റ് മഹേഷ് പി അധ്യക്ഷത വഹിക്കുകയും ചെയ്തു. കോളേജിലെ നിലവിലുള്ള കേഡറ്റുകളും പൂർവ്വ NCC കേഡറ്റുകളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ വൈസ്. പ്രസിഡന്റ് രഞ്ജിന പി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

പരിപാടിയിൽ പങ്കെടുത്ത EX കേഡറ്റുകൾ
1. മഹേഷ് പി
2. അജേഷ് എം കെ
3. വിദ്യ എൻ
4. രഞ്ജിന
5. സൂര്യ ടി പി
6. വൈശാഖ്
7. നുഅ്മാൻ ഷിബിലി
8. ശ്രീദേവി
9. രാഹുൽ കൃഷ്ണൻ
10. യദു കൃഷ്ണൻ
11. ഷിജു
12. അഗീഷ്മ
13. അഭിൻ
14 .വിനു
15. കൃഷ്ണ പ്രസാദ്
16. രഹ്ന മുംതാസ്
17.സജു

...
നമ്മുടെ ANO Lt. T. H. Jahfar Ali സാറിന് ക്യാപ്റ്റൻ റാങ്കിലേക്ക് പ്രൊമോഷൻ കിട്ടിയ
വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.അതിന്റെ ഭാഗമായി നാളെ (19.10.2019 -ശനി)  രാവിലെ 10.30 നു EX NCC ASSOCIATION GCM ന്റെ വക അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിക്കുന്നു.പ്രസ്തുതപരിപാടിയിൽ എല്ലാവരുടെയും സാന്നിദ്ധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

എന്ന്  
അസോസിയേഷൻ കമ്മിറ്റി 
ഈ വർഷത്തെ എൻ സി സി ക്ലോസിങ് സെറിമണി 21/03/2019 നു കോളേജ് സെമിനാറിൽ വെച്ച് നടന്നു.  ചടങ്ങ് പ്രിൻസിപ്പാൾ ഡോ.മായ ഉദ്‌ഘാടനം ചെയ്തു. ഈ വർഷത്തെ കോളേജ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ബെസ്ററ്  കേഡറ്റുകൾക്കുള്ള അവാർഡും നൽകി. പരിപാടിയിൽ  അസ്സോസിയേറ്റ് എൻ സി സി ഓഫീസർ  ലെഫ്. ജഹ്ഫർ അധ്യക്ഷനായി.ഡോ. സായ്‌നുൽ ആബിദ് കോട്ട, ബൈജുമോൻ,NSS കോർഡിനേറ്റർ ഹസ്നത്, കോളേജ് യൂണിയൻ ഭാരവാഹി ഫാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു. താഴെ പറയുന്ന കേഡറ്റുകൾ ആണ് ഈ വർഷത്തെ മികച്ച കേഡറ്റുകൾക്കുള്ള പുരസ്കാരം നേടിയത്.


CLOSING CEREMONY 2019
BEST TURNOUT
SD
SW
SANAL P (I YEAR)
BAGHYA C (I YEAR)
JISHNU P (II YEAR)
GAYATHRI K (II YEAR)
VINU K (III YEAR)
NAHLA (III YEAR)
BEST DRILLER
SD
SW
SANAL P (I YEAR)
KEERTHANA C (I YEAR)
FUAD SENEEN K (II YEAR)
JINSHA T.A (II YEAR)
RAHUL K (III YEAR)
CHITHRA (III YEAR)
BEST CADET
KRISHNA PRASAD C
TSC
FAYIS P

21/03/2019 വ്യാഴാഴ്ച രാവിലെ 11 മണിക്ക്‌ മലപ്പുറം ഗവൺമെന്റ്  കോളേജിൽ ചേർന്ന എൻ സി സി എക്സ് കേഡറ്റ്  മീറ്റിംഗിന്റെ  ചർച്ച റിപ്പോർട്ട് :

അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിലെ  ബെസ്ററ് കേഡറ്റ് (SD/SW) നു ക്ലോസിങ് സെറിമണിയിൽ വെച്ച് മൊമെന്റോ നൽകി. തുടർപ്രവർത്തനങ്ങളുടെ ആലോചനയിൽ NCC സ്റ്റോറിലേക് 14 ഡമ്മി റൈഫിളുകൾ നൽകുവാൻ  തീരുമാനിച്ചിരിക്കുന്നു. ഒരു റൈഫിളിനു ഏകദേശം 950 രൂപയോളം  വില വരുന്നുണ്ട്. നിലവിലുള്ള Ex-CADETS ന്റെ കണക്കനുസരിച് ഒരാൾ 100 രൂപ വെച്ച് എടുക്കേണ്ടതുണ്ട്. ആയതിനാൽ അസോസിയേഷന്റെ പേരിൽ ഒരു അക്കൗണ്ട് തുറന്നുകൊണ്ട് അതിനുള്ള തുക സമാഹരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ അക്കൗണ്ട് അസോസിയേഷൻന്റെ പീന്നീടുള്ള പ്രവർത്തനങ്ങൾക് ഉപയോഗിക്കുന്നതാണ്. അക്കൗണ്ട് വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നമ്മുടെ കോളേജിലെ NCC അസ്സോസിയേഷൻന്റെ നടത്തിപ്പ് ശക്തമാക്കുവാൻ താഴെ പറയുന്ന വ്യക്തികളെ ഈ വർഷത്തെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തിരിക്കുന്ന വിവരം കൂടി സന്തോഷ പൂർവ്വം അറിയിക്കുന്നു.

പ്രസിഡന്റ്           -- മഹേഷ് പി
വൈസ് പ്രസിഡന്റ് -- രഞ്ജിന പി
സെക്രട്ടറി           -- അജേഷ് എം.കെ
ജോയിന്റ് സെക്രട്ടറി -- സൂര്യ ടി. പി.
ട്രെഷറർ              -- രാഹുൽ കൃഷ്ണൻ എം.

എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്
പ്രവീൺ എം. കെ
മിഥുൻ ടി.
ശ്രീദേവി
നുഹ്മാൻ ഷിബിലി
ഫാരിസ് മോൻ
യദുകൃഷ്ണൻ

Followers

Haven't Registered Yet?

Location

Popular Posts